Here is the cover song of Jeevamshamaayi from the movie Theevandi, Featuring Ajit Papps and Unnikrishnan Puthucherry
വണ്‍ഇന്ത്യാ ഫില്‍മിബീറ്റ് ആദ്യമായി ചെയ്യ്ത മ്യൂസിക് വീഡിയോ റിലീസിങ്ങിനൊരുങ്ങുന്നു. തീവണ്ടി സിനിമയിലെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷനുമായാണ് ഫില്‍മിബീറ്റ് ടീം എത്തുന്നത്. ചിത്രത്തിലെ "ജീവാംശമായി താനെ" എന്നു തുടങ്ങുന്ന ഗാനമാണ് ഒരു കൂട്ടം ചെറുപ്പക്കാര് റീ കമ്പോസ് ചെയ്ത് പുറത്തിറക്കുന്നത്. ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്ന് പാടിയ ഈ ഗാനം നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു.ബെംഗളുരുവിലെ ഫോറം മാളില്‍ വെച്ച് ആക്സമികമായി കണ്ടുമുട്ടിയ ഒരുകൂട്ടം യുവാക്കളാണ് മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഈ യൂവാക്കള്‍ മ്യൂസിക് ബാന്‍ഡിന്റെ ആരംഭത്തിനായി മലയാളം ഫില്‍മിബീറ്റിനെ സമീപിക്കുയായിരുന്നു. രാഹുല്‍ സലീം ആണ് മ്യൂസിക്ക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചന്‍ ഗാനം ആലപിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ഉണ്ണികൃഷ്ണന്‍ പുതുച്ചേരി ഓടക്കുഴലും ക്രിസ്റ്റോ സെബാസ്റ്റ്യന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു. ആദിത്യന്‍ സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മതിവാനന്‍ എസ് തമിഴ് വരികള്‍ എഴുതിയിരിക്കുന്നു. അതുല്‍ പി കൃഷ്ണനാണ് വീഡിയോയുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍.
#Jeevamshamayi #Theevandi #CoverSong